Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടന പദയാത്ര...

തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ആരംഭിക്കും

റാന്നി : മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഈവാനിയോസിൻ്റെ 71-ാം ഓർമ്മത്തിരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ( ബുധൻ)ആരംഭിക്കും.
രാവിലെ 6.30 ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ  കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും.

പദയാത്രയ്ക്ക് മുന്നോടിയായി ഇന്ന് വൈകിട്ട് 5 ന് പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ  കുരിശിൻ്റെ വഴിയും സീതത്തോട് വൈദിക ജില്ലയിൽ നിന്നുള്ള വള്ളിക്കുരിശ് പ്രയാണത്തിന് സ്വീകരണവും നൽകും.തുടർന്ന് സന്ധ്യാ പ്രാർഥനയും ഒരുമ ധ്യാനവും നടക്കും. ബഥനി മിശിഹാനുകരണ സന്യാസി സമൂഹം, തിരുവനന്തപുരം പ്രൊവിൻഷൽ സൂപ്പിരിയർ മദർ ഡോ. സാന്ദ്ര എന്നിവർ നേതൃത്വം നൽകും.

14 ന് വൈകിട്ട് 5.30 ന് പദയാത്ര തിരുവനന്തപുരം സെൻ്റ് മേരിസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ എത്തും. പദയാത്രയുടെ ആദ്യദിനം പത്തനംതിട്ടയിലാണ് വിശ്രമം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഹൽഗാം ഭീകരരെ സഹായിച്ച 2 പേർ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിലെ ഭീകരർക്ക് അഭയവും ആയുധങ്ങളും നൽകി സഹായിച്ച രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പർവൈസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് പഹൽഗാമിൽനിന്ന് അറസ്റ്റിലായത്....

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ ഉടനെ നികത്തും- മന്ത്രി കെ മുരളീധരൻ

ആലപ്പുഴ: ഗവ. റ്റി. ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട്...
- Advertisment -

Most Popular

- Advertisement -