പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആകെ 17480 കള്ളിങ് പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു.
എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്. നാളെ പ്രത്യേക സംഘമെത്തി ( ഏപ്രിൽ 20) അണുനശീകരണവും കോമ്പിങ്ങും നടത്തും.