Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യൻ സംഘർഷം...

പശ്ചിമേഷ്യൻ സംഘർഷം : ഹോർമൂസ് അടക്കുകയാണെന്ന് ഇറാൻ

ടെഹ്‌റാൻ : പശ്ചിമേഷ്യൻ സംഘർഷം വീണ്ടും ശക്തമാകുന്നു. യുഎസ് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ ആക്രമണം നടത്തി .സംഘർഷത്തെ തുടർന്ന് കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു.തുടർച്ചയായ രണ്ടാം ദിവസവും ഇറാന്റെ വിവിധ ഇടങ്ങളിൽ യുഎസ് ആക്രമണം നടത്തി.

ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു.എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാത്തരം ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചു.

അതേസമയം ,ഒമാൻ തീരത്ത് യുഎസിന്റെ മിസൈൽ ആക്രമണത്തിൽ ഇറാനിൽ നിന്നുള്ള എണ്ണക്കപ്പലിനു തീപിടിച്ച് 3 ഇന്ത്യക്കാരെ കാണാതായി . 21 ഇന്ത്യക്കാരെ രക്ഷിച്ചു. പലാവു പതാക വഹിച്ച കപ്പലിൽ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരിൽ 24 പേർ ഇന്ത്യക്കാരാണെന്നുമാണ് റിപ്പോർട്ടുകൾ.

ചരക്കുകപ്പലിന് നേരെയുള്ള ആക്രമണത്തിൽ അമേരിക്കയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാൻ തുറമുഖത്തുനിന്നുള്ള കപ്പലിനെ ആക്രമിച്ചതെന്ന് യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡല കാലം : പരിശോധന കര്‍ശനമാക്കി ഗതാഗതവകുപ്പ്

ചെങ്ങന്നൂർ: മണ്ഡല തീര്‍ത്ഥാടന കാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു. ചെങ്ങന്നൂരിലേക്കു സര്‍വ്വീസ് നടത്തുന്ന എല്ലാ സ്വകാര്യ സ്റ്റേജ് കാരിയേജ് വാഹനങ്ങളും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി...

രാമനവമി ഇന്ന് : രാംലല്ലയുടെ സൂര്യ അഭിഷേക് ഉച്ചയ്‌ക്ക് 12.15 ന്

അയോദ്ധ്യ:രാമനവമി ദിനമായ ഇന്ന് രാംലല്ലയുടെ സൂര്യ അഭിഷേക് ഉച്ചയ്‌ക്ക് 12.15ഓടെ നടക്കും.നാല് മിനിറ്റ് സമയത്തോളം ഈ പ്രതിഭാസം നീണ്ടുനിൽക്കും.സിബിആർഐ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെയാണ് അയോധ്യ രാമക്ഷേത്രത്തിലെ സൂര്യഅഭിഷേക് ചടങ്ങുകൾ നടക്കുക. സൂര്യരശ്മികൾ ആദ്യം ക്ഷേത്രത്തിന്റെ...
- Advertisment -

Most Popular

- Advertisement -