Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeEducationമത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്...

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ റെസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.

അപേക്ഷ ഫോറവും വിശദവിവരങ്ങളും മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോറം ജൂണ്‍ 25-ന് മുമ്പ് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കണം. ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.

ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുളളു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശേഷാൽ പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ 2265- നമ്പർ ദേവി വിലാസം എൻ എസ് എസ് കരയോഗത്തിൽ വിശേഷാൽ പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് വി കെ മുരളീധരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ...

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള ജില്ലയിൽ നാളെ മുതല്‍

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ കേരളം' പ്രദര്‍ശന വിപണന കലാമേള നാളെ (മേയ് 16) ആരംഭിക്കും. പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ...
- Advertisment -

Most Popular

- Advertisement -