Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsNationalതലയ്‌ക്ക് ഒരു...

തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ

റായ്‌പൂർ : തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ.മിസിർ ബെസ്ര എന്ന മാവോയിസ്റ്റിനെ ചൊവ്വാഴ്ച വൈകിട്ട് ജാർഖണ്ഡിലെ ധൻബാദിൽനിന്നാണ് പിടികൂടിയത്.ഇയാൾക്കൊപ്പം നാല് മാവോയിസ്റ്റ് പ്രവർത്തകരെയും പിടികൂടിയതായി പൊലീസ് അറിയിച്ചു.

ജാർഖണ്ഡിലെ ഗിരിഡിഹ് സ്വദേശിയായ മിസിർ ബെസ്‌റ കിഴക്കൻ ഇന്ത്യയിലെ ‘റെഡ് കോറിഡോർ’ മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന പ്രധാന നേതാവാണ്.കേന്ദ്ര ഏജൻസികളും പൊലീസും ഏറെക്കാലമായി തിരയുന്ന ഇയാൾ ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, ഛത്തീസ്​ഗഢ് മേഖലകളിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ്.

സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണങ്ങൾ, പിരിവ്, ആയുധക്കടത്ത്, കലാപപ്രവർത്തനങ്ങൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി 154 ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.കഴിഞ്ഞദിവസം 16 മാവോയിസ്റ്റുകൾ ജാർഖണ്ഡ് പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ : ലോറിയുടമ മനാഫിനെ എസ്എടി ചോദ്യം ചെയ്യും

ബെംഗളൂരു : ധര്‍മ്മസ്ഥല വിവാദ കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് എസ്എടി നോട്ടീസ്.മൊബൈലും ലാപ്ടോപ്പും അടക്കം എല്ലാ ഇലക്ട്രോണിക് തെളിവുകളും രേഖകളും ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍...

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ ജംഗ്ഷനില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ അഞ്ച് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.  കൊടുമണ്‍ വഴി ചന്ദനപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പഴയ...
- Advertisment -

Most Popular

- Advertisement -