Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsഅപ്പർകുട്ടനാട്ടിൽ പാടശേഖരത്ത്...

അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച:  കർഷകർ പ്രതിസന്ധിയിൽ

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച ഉണ്ടായി ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ ദിവങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തോട്ടിൽ വെള്ളം ഉയർന്നതോടെയാണ് പെരിങ്ങര അഞ്ചടികാപ്പോണപ്രം പാടശേഖരത്തിൽ മടവീഴ്ച്ച ഉണ്ടായി കൃഷി നശിച്ചത്. 575 ഏക്കർ പാടശേഖരത്തിൽ ആണ് കൃഷി ഇറക്കിയിരുന്നത്. മടവീഴ്ച്ചയിൽ പരിസരത്ത് നിന്നിരുന്ന തെങ്ങ് ഉൾപ്പെടെ കടപുഴകി വീണു. കൃഷി ഇറക്കി 8 – 10 ദിവസങ്ങൾ കഴിഞ്ഞതിന് പുറകെ കാലാവസ്ഥ പെട്ടെന്ന്  പ്രതികൂലമാകുകയും, വെളളം ഉയർന്ന് മടവീഴ്ച്ച ഉണ്ടാവുകയും ചെയ്തു . പാടത്ത് വരമ്പ് കുത്തി, ഉഴുത്,  വൃത്തിയാക്കി വിതച്ചത് വരെ  ഒരു ഏക്കർ കൃഷിക്ക് 10000 – 20000രൂപ ചിലവ് വന്നതായി കർഷകർ പറഞ്ഞു.

വേങ്ങൽ പടിഞ്ഞാറ് കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന സ്ഥലത്താണ് പാടശേഖരം. ജ്യോതി ഇനത്തിലുള്ള നെൽ വിത്താണ് ഇക്കുറി ഉപയോഗിച്ചിരുന്നത്. പൂർണ്ണ വളർച്ചയെത്തി വിളവിന് വേണ്ടത്  110 ദിവസമാണ്. കൃഷിയുടെ തുടക്ക സമയത്ത് നല്ല കാലാവസ്ഥ ആയതിനാൽ കർഷകർ വളരെ പ്രതീക്ഷയിൽ ആയിരുന്നു.

അതേ സമയം അപ്പർകുട്ടനാട്ടിൽ മഴ പൂർണമായും വിട്ടുമാറിയിട്ടില്ല. കാർമേഘം മൂടുന്നത് മൂലം ചില സമയങ്ങളിൽ  ഇടവിട്ട് മഴ ചാറ്റൽ അനുഭവപ്പെടുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷാഫി പറമ്പിൽ എം പി യ്ക്ക് എതിരായ പൊലീസ് അതിക്രമം: ചങ്ങനാശേരിയിൽ കോൺഗ്രസ് പ്രതിഷേധം

ചങ്ങനാശ്ശേരി: ഷാഫി പറമ്പിലൽ എം പി യെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ സംഘർഷം. പ്രതിഷേധ മാർച്ചിന് നേരെ പോലീസ് അതിക്രമം ഉണ്ടായതായും...

തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് : വോട്ടർപട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേർക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂൺ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പേര്...
- Advertisment -

Most Popular

- Advertisement -