Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaകെഎസ്ആര്‍ടിസി നാലമ്പല...

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം നാളെ മുതല്‍

പത്തനംതിട്ട : നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍. പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് യാത്ര. കര്‍ക്കിടക മാസത്തില്‍ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തും.

തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമേല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കാണ് യാത്ര.

സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍: പത്തനംതിട്ട 9495752710, 9995332599 തിരുവല്ല 9744348037, 9745322009 അടൂര്‍ 9846752870, 7012720873 പന്തളം 9562730318, 9497329844 റാന്നി 9446670952 കോന്നി 9846460020 മല്ലപ്പള്ളി 9744293473 ജില്ലാ കോര്‍ഡിനേറ്റര്‍ 9744348037.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരർ ഗുജറാത്തിൽ അറസ്റ്റിൽ

അഹമ്മദാബാദ് : ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.ഇവർ ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴി അഹമ്മദാബാദിൽ എത്തിയെന്നാണ് പ്രാഥമിക വിവരം.ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് അഹമ്മദാബാദ് സര്‍ദാര്‍...

കാലവര്‍ഷം: വൈദ്യുതി അതിവേഗം പുന:സ്ഥാപിക്കുന്നതിന് താലൂക്ക് തല സംഘം രൂപീകരിച്ചു

ആലപ്പുഴ: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കെ.എസ്.ഇ.ബി.യെ സഹായിക്കുന്നതിന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായി. റവന്യൂ, ഫയര്‍ ഫോഴ്‌സ്, പി.ഡബ്ല്യൂ.ഡി, എല്‍.എസ്.ജി.ഡി വകുപ്പുകളെ ഉള്‍പ്പെടുത്തി  ദുരന്തനിവാരണ നിയമം 2005 പ്രകാരം താലൂക്ക്...
- Advertisment -

Most Popular

- Advertisement -