Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsനടൻ ദിലീപ്...

നടൻ ദിലീപ് ശബരിമലയിലെത്തി

പത്തനംതിട്ട: നടൻ ദിലീപ്  ഇന്ന് പുലര്‍ച്ചെ സന്നിധാനത്ത് എത്തി. ഇന്നലെ രാത്രിയോടെ ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ഇന്ന് രാവിലെ പിആര്‍ഒ ഓഫീസിലെത്തിയ ശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. തുടർന്ന്  അൽപ്പസമയത്തിനുള്ളിൽ അയ്യപ്പ ദര്‍ശനം നടത്തി.

കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത്  വിവാദമായിരുന്നു. ഇത്തവണ നടന്‍റെ കൂടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരടക്കമുള്ളവരില്ല. ദിലീപിന്‍റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുണ്ടായിരുന്നത്. പൊലീസ് സുരക്ഷയും നൽകിയില്ലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം 5 കോഴിക്കോട് 4, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 190 പേർക്ക് രോഗബാധയും...

മൂന്നാറില്‍ കണ്ട അജ്ഞാതജീവി കരിമ്പുലി

ഇടുക്കി: മൂന്നാറിന് സമീപം കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾ കണ്ടത് കരിമ്പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്.എന്നാൽ ഇത് കരിമ്പുലി ആണോ എന്നുള്ളത് വ്യക്തമല്ലായിരുന്നു.ഇന്നലെ കരിമ്പുലിയെ...
- Advertisment -

Most Popular

- Advertisement -