Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsപച്ചക്കറി കൃഷി...

പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

നെടുമ്പ്രം : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. കാർഷിക കർമ്മ സേന വഴിയാണ് പദ്ധതി നടപ്പാക്കുന്നത് .സർക്കാർ അംഗീകൃത എച്ച് ഡി പി ഇ ചട്ടിയിൽ തൈകളും,പോട്ടിങ് മിശ്രിതവും 75% സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാകും . ചട്ടികളിൽ വളവും പച്ചക്കറി തൈകളും ലഭിക്കും . കൃഷി അസിസ്റ്റൻറ് ജലജാ റാണി പദ്ധതി വിശദീകരണം നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു . വിവിധ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻമാർ , വാർഡംഗങ്ങൾ , കൃഷി ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു 

കോട്ടയം : കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി....

ചക്കുളത്തുകാവ് പൊങ്കാല : നവംബര്‍ 23, 24 തീയതികളില്‍ സമ്പൂര്‍ണ മദ്യനിരോധനം

തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭയിലും നിരണം, കടപ്ര, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലും നവംബര്‍ 23 രാത്രി ഒമ്പത് മുതല്‍...
- Advertisment -

Most Popular

- Advertisement -