Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ പട്രോളിംഗിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി: തിരച്ചിൽ ശക്തമാക്കി

ന്യൂഡൽഹി : ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിംഗിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി. ഡച്ചാൻ-മർവ മേഖലയിലാണ് സംഭവം നടന്നത്. റാഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായത്. സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവർ ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം.

ഇരുവരുടെയും മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആദ്യം റിങ് ചെയ്തെങ്കിൽ പിന്നീട് സ്വിച്ച് ഓഫ് ആയതായും റിപ്പോർട്ടുകളുണ്ട്. ഇവരെ കണ്ടെത്താൻ പോലീസും സുരക്ഷാസേനയും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കിഷ്ത്വാറിലെ സുരക്ഷാ സാഹചര്യം ആശങ്കയിലാക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

കഴിഞ്ഞ ഒക്ടോബർ 16ന് വാനിപോര ട്രിഗാമിൽ മറ്റൊരു എസ്‌പിഒയായ 55കാരൻ ബഷീർ അഹമ്മദിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെദിൽ പൊലീസ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സർവീസ് റൈഫിളുമായി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി തർക്കത്തെത്തുടർന്ന് ബന്ധുക്കൾ തന്നെ ബഷീർ അഹമ്മദിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. രണ്ട് എസ്‌പിഒമാരെ കാണാതായ സംഭവത്തിന് പിന്നിൽ ഭീകരാക്രമണമോ മറ്റെന്തെങ്കിലും കാരണങ്ങളോ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ  ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്,...

ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു :ആര്‍ക്കും പരിക്കില്ല

ബെംഗളൂരു: ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസിനാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാവിലെ 6.45ഓടെയായിരുന്നു...
- Advertisment -

Most Popular

- Advertisement -