Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamടൂറിസ്റ്റ് ബസ്സും...

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടം:   യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഉദയംപേരൂരിൽ മിനി ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മറവൻതുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടിൽ ജിജോ തോമസ് (40) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 6.30 ഓടെ പുതിയകാവ് ജംഗ്‌ഷന് സമീപമാണ് അപകടം. ഞായറാഴ്ച വൈകിട്ട് ജിജോയുടെ കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ബന്ധുവിനെ രാവിലെ എറണാകുളത്ത് കൊണ്ടുവിട്ട ശേഷം തിരികെ മറവൻതുരുത്തിലേക്ക് വരുന്നതിനിടെയാണ് അപകടം.

എതിരെ വന്ന മിനി ടൂറിസ്റ്റ് ബസ്സുമായി കൂട്ടി ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരിയിൽ വീട്ടിൽ ബാർ സ്ഥാപിച്ച്  മദ്യം വില്പന:  ഉടമ എക്സൈസ് പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വീട്ടിൽ ബാർ സ്ഥാപിച്ച് ഓണം ഡ്രൈ ഡേകളിൽ അമിത വില ഈടാക്കി മദ്യം വില്പന നടത്തിയ ഉടമ എക്സൈസ് പിടിയിൽ. ചങ്ങനാശ്ശേരി മാടപ്പള്ളി കരിക്കണ്ടത്ത് വീട്ടിൽ പ്രവർത്തിച്ചു വന്നിരുന്ന സമാന്തര...

സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും മത്സ്യഫെഡ് മത്സ്യമെത്തും

കണ്ണൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നു മുതല്‍ മത്സ്യഫെഡ് മത്സ്യമെത്തിക്കും. 57 ജയിലുകളിലേക്കുമുള്ള മത്സ്യമെത്തിക്കാന്‍ ജയില്‍ വകുപ്പും മത്സ്യഫെഡും ധാരണയായി. തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവമുണ്ട്. നിലവില്‍...
- Advertisment -

Most Popular

- Advertisement -