Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiകുംഭമേള വൈറല്‍...

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം : മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി. പെണ്‍കുട്ടി കൊച്ചിയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

ഒരു വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേരാണ് കൊച്ചിയില്‍ എത്തിയത്. പോക്സോ അടക്കം വകുപ്പുകള്‍ ഉള്ളതിനാല്‍ പെണ്‍കുട്ടിയെ മധ്യപ്രദേശില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. നേരത്തെ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പൊലീസ് എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഹൈക്കോടതി അറസ്റ്റ് ചെയ്യുന്നത് സ്റ്റേ ചെയ്തു.

അതേസമയം  മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിയ്‌ക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനും പരാതി നല്‍കി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസ് : മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം : കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മുന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി.  തമിഴ്നാട് സ്വദേശികളായ അബ്ബാസലി, ഷംസീൻ കരിം, സാബു സുലൈമാൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.  നാലാം പ്രതി ഷംസുദ്ദീനെ...

അരൂർ നോർത്ത് റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 9 (അരൂർ നോർത്ത് ഗേറ്റ്) അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി 19-ന് രാവിലെ എട്ടു മണി മുതൽ 21-ന് വൈകിട്ട് ആറു മണി...
- Advertisment -

Most Popular

- Advertisement -