Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKollamലോക്കപ്പ് പൂട്ടാൻ...

ലോക്കപ്പ് പൂട്ടാൻ മറന്ന് പൊലിസ് : പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി

കൊല്ലം : മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി .എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയത്.ഒരു വീട്ടിൽ നിന്ന് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് വൈജേഷിനെ കുണ്ടറ പൊലിസ് കസ്റ്റഡിയിലെടുത്തത്.

പൊലിസുകാർ വൈജേഷിനെ ലോക്കപ്പിൽ അടച്ചെങ്കിലും പൂട്ടാൻ മറന്നുപോയി. പുലർച്ചെ 1.30ന് പാറാവുകാരൻ സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്ന കണ്ട വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു.2 പൊലീസുകാർ മാത്രമാണ് അപ്പോൾ സ്റ്റേഷനിലുണ്ടായിരുന്നത്. വൈജേഷ് പോയി ഏറെ സമയം കഴിഞ്ഞാണ് പൊലിസുകാർക്ക് ഇക്കാര്യം അറിഞ്ഞത് . ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചു

കൊച്ചി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചു. തിരക്കേറുന്ന സാഹചര്യങ്ങളിൽ വരുംദിവസങ്ങളിൽ വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങൾക്കു കൂടുതൽ സമയമെടുക്കുമെന്നും അതിനാൽ യാത്രക്കാർ നേരത്തേതന്നെ വിമാനത്താവളത്തിൽ എത്തണമെന്നും കൊച്ചിൻ ഇന്റർനാഷണൽ...

പനച്ചിക്കാട്ട് നൃത്തസംഗീതോത്സവം കലാവിരുന്നുകളാൽ ശ്രദ്ധേയമാകുന്നു

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ നൃത്തസംഗീതോത്സവം കലാവിരുന്നുകളാൽ ശ്രദ്ധേയമാകുന്നു. രശ്മി ചുവലൂരും വിദ്യാ ചന്ദ്രികയും ചേർന്ന് അവതരിപ്പിച്ച കുച്ചിപ്പുടി മാർഗം പ്രേക്ഷകശ്രദ്ധ നേടി. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി...
- Advertisment -

Most Popular

- Advertisement -