Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമുസ് കടലിടുക്കിന്...

ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ ബോംബാക്രമണം

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ താവളങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി .5,000 പൗണ്ട് ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകൾ ഉപയോഗിച്ച് ഒന്നിലധികം ആക്രമങ്ങൾ നടത്തിയതായി യുഎസ് വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ്റെ  ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് വിശദീകരിച്ചു.

അതേസമയം ,കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയരാനും സമുദ്ര ഗതാഗതം തടസ്സപ്പെടാനും കാരണമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുരക്ഷ പദ്ധതി : ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ഇനി കാമറ നിരീക്ഷണത്തിൽ

ആലപ്പുഴ : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കെയർ ഫോർ ആലപ്പിയുമായി ചേർന്ന് സുരക്ഷ പദ്ധതിയിലൂടെ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരത്തുമായി സിസിടിവി കാമറകൾ സ്ഥാപിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ അലക്‌സ് വർഗീസ്...

മഴ : 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം : സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്....
- Advertisment -

Most Popular

- Advertisement -