Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞത്ത് യുവാവിനെ...

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു ; സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു.കോളിയൂർ സ്വദേശി സുമനാണ്(38) മരിച്ചത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിലായി. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം .അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ദേശീയപാത-66 ന് സമീപം വിഴിഞ്ഞം മുക്കോല ബാറിനകത്ത് വെച്ചായിരുന്നു വാക്ക് തർക്കമുണ്ടായത്.ബാറിൽ നിന്നും പുറത്തിറങ്ങിയ സംഘം നടുറോഡിൽ വച്ച് സുമനെ ക്രൂരമായി മർദിക്കുകയും അവശനിലയിൽ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ സുമനെ വിഴിഞ്ഞം പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടപ്രയില്‍ ജല എടിഎം ആരംഭിച്ചു

തിരുവല്ല : കടുത്ത വേനലില്‍ ഒരു രൂപ മുടക്കി കുടിവെള്ളം ലഭ്യമാക്കുന്ന ജല എടിഎം കടപ്രയില്‍ ആരംഭിച്ചു. ചെറിയ തുകയ്ക്ക് ശുദ്ധമായ കുടിവെള്ളം 24 മണിക്കൂറും നല്‍കുകയെന്ന ലക്ഷ്യത്തോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്...

കാലഘട്ടത്തിൻ്റെ പ്രതിസന്ധികളോട് ക്രിയാത്മകമായി ഇടപെടുന്നതിന് ഓരോ വ്യക്തിക്കും കഴിയണം :ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമാസ് മെത്രാപ്പോലീത്താ

തിരുവല്ല : കാലഘട്ടത്തിന്റെ പ്രതിസന്ധികളോട് ക്രിയാത്മമായി ഇടപെടുന്നതിന് ഓരോ വ്യക്തിക്കും കഴിയണമെന്നും, ചുറ്റുമുള്ള സമസൃഷ്ടികളുടെ പ്രയാസത്തിൽ ആശ്വാസമായി ഇടപെടൽ നടത്തുമ്പോഴാണ് മനുഷ്യൻ യഥാർത്ഥ സാമൂഹ്യജീവിയായി മാറുന്നതെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്താ....
- Advertisment -

Most Popular

- Advertisement -