Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsഅതിക്രമിച്ചുകയറി റീൽസ്...

അതിക്രമിച്ചുകയറി റീൽസ് ചിത്രീകരണം ; ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട :  നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതും  പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ലാത്തതുമായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ  അതിക്രമിച്ചുകയറി റീൽസ് ചിത്രീകരണം നടത്തുകയും ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരെയും തൊഴിലാളികളെയും കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  വള്ളിക്കോട് വാഴമുട്ടം  പുത്തുപറമ്പിൽ വടക്കേതിൽ വീട്ടിൽ ബിജു പി.ഒ.യുടെ മകൻ ജിബിൻ ബിജു (20) ആണ് അറസ്റ്റിലായത്.

നവംബർ 24-ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി റീൽസ് വീഡിയോ ചിത്രീകരണം നടത്തിയ പ്രതിയെ സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. സെക്യൂരിറ്റി ജീവനക്കാരനെ കമ്പിവടികൊണ്ട് ആക്രമിക്കുകയും തടയാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിയുൾപ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

അടുത്ത ദിവസം പുലർച്ചെ വീണ്ടും സ്റ്റേഡിയത്തിലെത്തിയ പ്രതി നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും സാധനങ്ങളും തൊഴിലാളികൾക്ക് താമസിക്കാനുള്ള താൽക്കാലിക ഷെഡും തകർക്കുകയും സ്റ്റേഡിയത്തിലെ ജനറൽ ഗ്രൗണ്ടിലെയും മറ്റും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

സംഭവങ്ങൾക്കുശേഷവും  ടൗണിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന പ്രതിയെ പോലീസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന്  അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലും കോട്ടയം ജില്ലയിലുമായി മയക്കുമരുന്ന്, അബ്കാരി, അടിപിടി, ആക്രമണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു. എസ്.ഐ. രഞ്ജിത്ത് വി.എൽ., എസ്.സി.പി.ഒമാരായ രാജേഷ് , ഷിബു , സി.പി.ഒമാരായ അഖിൽ, അഭിജിത്ത്  എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ  റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേ വൻ പ്രതിഷേധം

കോഴിക്കോട് : കോഴിക്കോട്ടെ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരേ വൻ പ്രതിഷേധം .കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടു മുൻപാണ് പ്രതിഷേധം ഉണ്ടായത്.പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും...

ശബരിമല സ്വർണ്ണം മോഷണം: ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റി  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവല്ല : ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സ്വർണ്ണം മോഷണ വിഷയത്തിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച  പ്രതിഷേധ മാർച്ച് തിരുവല്ല അസി...
- Advertisment -

Most Popular

- Advertisement -