Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsപോക്സോ കേസ്...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കർണാടക  കോളാർ ജില്ലയിൽ ബംഗാരപ്പേട്ട എന്ന സ്ഥലത്ത് അബൂ  ബസാർ ബ്ലോക്കിൽ ഫ്ലാറ്റ് നമ്പർ 18 ൽ പാർത്ഥസാരഥി (48) നെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് ഭാരതീയ ന്യായസംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി 6 വർഷം കഠിന തടവും  60000/-  രൂപ പിഴയും ശിക്ഷ വിധിച്ചത്.

2025 ജനുവരി 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് രാത്രി 7 മണിക്ക് അതിജീവിതയുടെ വീട്ടിൽ കിണറ്റിൽ നിന്നും വെള്ളം കോരാൻ വന്ന പ്രതിക്ക്‌ വെള്ളം കോരി നൽകിയ അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു. തുടർന്ന്  കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തത് കേസിൽ സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ  അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. സ്മിത ജോൺ  ഹാജരായി. പ്രതി പിഴ തുക അടയ്ക്കുന്ന പക്ഷം അത് അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിതിൻ നബീൻ ബിജെപി വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

ന്യൂഡൽഹി : നിതിൻ നബീൻ ബിജെപി വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ നിതിന് ഊജ്വലസ്വീകരണമാണ് നൽകിയത് .ബിജെപി പ്രസിഡന്റും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത്...

അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി ധ്വജാരോഹണം നടത്തി

അയോദ്ധ്യ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്വജാരോഹണം നടത്തി. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെയും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിലായിരുന്നു ധ്വജാരോഹണം. നൂറ്റാണ്ടുകളുടെ വേദനയ്ക്ക്...
- Advertisment -

Most Popular

- Advertisement -