ചെന്നൈ : തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്ന മുറസു’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യത.ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റ് ആന്ധ്രായിലെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ തെക്കൻ തീരത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ആന്ധ്രയിലെ പൽനാട് ജില്ലാ കളക്ടർ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.





