Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകടലിൽ കാണാതായ...

കടലിൽ കാണാതായ മൽസ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ ഇന്നും തുടരും

ആലപ്പുഴ : കാട്ടൂർ കോളേജ് ജംഗ്ഷന് പടിഞ്ഞാറുവശം കടലിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ മൽസ്യത്തൊഴിലാളിക്കായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ  തിരച്ചിൽ തുടരുന്നു. തയ്യിൽ വീട്ടിൽ പുഷ്പാംഗതൻ എന്നയാളെയാണ്  വ്യാഴാഴ്ച (23) മുതൽ കടലിൽ കാണാതായത്.അപകടവിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പെട്രോൾ ബോട്ടും വള്ളവും ഉപയോഗിച്ച് വ്യാഴാഴ്ച തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.

വെള്ളിയാഴ്ച പൊള്ളേതൈ, ഓമനപ്പുഴ , തുമ്പോളി തുടങ്ങിയ സ്ഥലങ്ങളിൽ രാത്രി ഏഴ് മണിവരെ  തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.കോസ്റ്റ് ഗാർഡ് , നേവി എന്നിവരും തെരച്ചിലിൽ പങ്കെടുത്തു. റസ്ക്യൂ ബോട്ട് സംഭവ സ്ഥലത്ത് ലാന്റ് ചെയ്യുന്നുണ്ട്.

ജില്ലാ കളക്ടർ ഷാജി വി നായർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ എന്നിവരുടെ ഏകോപനത്തിലാണ് തിരച്ചിൽ പ്രവർത്തനങ്ങൾ  പുരോഗമിക്കുന്നത്. സീ റെസ്ക്യൂ ഗാർഡുമാരായ സെബാസ്റ്റ്യൻ, ജോസഫ്, പ്രൈസ് മോൻ, ജോൺ, ജിന്റോ, ലൈഫ് ഗാർഡായ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ്  തിരച്ചിലിന് നേതൃത്വം നൽകുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഷുക്കണി ദർശനം : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് തുടങ്ങി

തൃശൂർ: വിഷു ദിവസം ഗുരുവായൂർ ക്ഷേത്രദർശനത്തിനായുള്ള ഒരുക്കം തുടങ്ങി. ഇന്ന് വൈകിട്ടോടെ വലിയ തോതിൽ ഭക്തരുടെ ഒഴുക്കാണ് ദേവസ്വം അധികൃതർ പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളിൽ പകുതിയിലിധികവും ബൂക്കിങ് പൂർത്തിയായിട്ടുണ്ട്. നാളെ പുലർച്ചെ 2.55 മുതൽ...

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പോലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷന്‍ മുതല്‍ കൈതവന ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ഇന്നു(09)മുതല്‍ ആരംഭിക്കും. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് ടാറിങ് നടക്കുക. അതിനാല്‍...
- Advertisment -

Most Popular

- Advertisement -