Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ...

നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ഓണക്കനി പദ്ധതിക്ക് തുടക്കമായി

തിരുവല്ല : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിലും സംഘടിപ്പിച്ച “ഓണക്കനി” പദ്ധതിക്ക് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കല്ലിങ്കലിൽ സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബാലചന്ദ്രൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഓണത്തോടനുബന്ധിച്ച് വീടുകളിൽ വിഷരഹിതമായ പച്ചക്കറി ഉൽപാദനം പ്രോത്സാഹിപ്പിക്കുകയും കാർഷിക സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളുടെ വിതരണത്തിനും നടീൽ പ്രവർത്തനങ്ങൾക്കും തുടക്കമായി.

ഇതോടനുബന്ധിച്ച് പഞ്ചായത്ത് തലത്തിൽ ഓണത്തോടനുബന്ധിച്ച് കൃഷി വ്യാപിപ്പിക്കുന്നതിനായി 2,500 ബന്ദിപ്പൂവിന്റെ തൈകൾ കുടുംബശ്രീ കൈമാറി. കല്ലിങ്കലിൽ നടന്ന ചടങ്ങിൽ ബന്ദിപ്പൂ തൈകളുടെ നടീൽ ഉദ്ഘാടനം പ്രസിഡന്റ് കെ. കെ. ബാലചന്ദ്രൻ നിർവഹിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറിച്ചി ബാവായുടെ 62-മത് ഓർമ്മപ്പെരുന്നാൾ

ചങ്ങനാശ്ശേരി: കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ കുറിച്ചി ബാവായുടെ 62-മത് ഓർമ്മപ്പെരുന്നാൾ  ജനുവരി ആറ് വരെ നടക്കും. പെരുന്നാളിന്റെ ഭാഗമായി നാളെ ജനുവരി ഒന്ന്  രാവിലെ...

സാമൂഹ്യവിരുദ്ധർ എരുമയുടെ വാൽ മുറിച്ചുനീക്കിയെന്ന് പരാതി

 തിരുവല്ല : സാമൂഹ്യവിരുദ്ധർ എരുമയുടെ വാൽ മുറിച്ചുനീക്കിയെന്ന് പരാതി. മുറിച്ചു മാറ്റിയ വാൽ ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന എരുമയ്ക്ക് നേരെയാണ്...
- Advertisment -

Most Popular

- Advertisement -