ചക്കുളത്തുകാവ് : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജനസംഗമത്തിന് വേദി യൊരുങ്ങുന്ന ചക്കുളത്തുകാവിൽ പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 24 നാണ് പൊങ്കാല. കൈകളിൽ പുജാദ്രവ്യങ്ങളും നാവിൽ ദേവി സ്തുതി കളുമായി വനിതകൾ അണിമുറിയാതെ എത്തുമ്പോൾ ചക്കുളത്തുകാവും പരിസരവും കാർത്തിക പൊങ്കാലയുടെ പൂണ്യം നുകരുകയായി.
തുരുവല്ലാ മുതൽ തകഴി വരെയും, എം.സി. റോഡിൽ ചങ്ങനാശേരി-ചെങ്ങന്നൂർ-പന്തളം റുട്ടിലും, മാന്നാർ-മാവേലിക്കര റുട്ടിലും, മുട്ടാർ-കിടങ്ങറാ, വീയപുരം-ഹരി പ്പാട് റൂട്ടിലും പൊങ്കാല അർപ്പിക്കുന്നതിനായി ഭക്തർ ഇടം പിടിച്ചു തുടങ്ങി. ക്ഷേത്ര പരിസരത്ത് പൊങ്കാല ഇൻഫർമേഷൻ സെൻ്ററുകളിൽ ക്ഷേത്ര വാളന്റിയേഴ്സിന്റേയും നിർദ്ദേശങ്ങൾ നൽകുവാനായി മൊബൈൽ ഫോൺ സംവിധാനവും ഏർപ്പെടുത്തി.
ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തി കൂടാതെ വിവിധ സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
3001 വോളൻ്ിയേഴ്സ് സേവനം ലഭ്യമാക്കി കഴിഞ്ഞു. പോലീസ്, കെ.എസ്.ആർ.ടി.സി, ആരോഗ്യ വകുപ്പ്, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, എക്സൈസ്, വാട്ടർ ട്രാൻസ്പോർട്ട്, റവന്യു, തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കളക്‌ടർമാരുടെ മേൽ നോട്ട ത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. 2000-ൽ പരം പോലീസിൻ്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി, സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക സർവ്വീസുകൾ ആരംഭിച്ചു. നീരേറ്റുപുറം എ എൻ സി കവല, തലവടി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിൽ താല്ക്കാലിക ഓപ്പറേറ്റിങ്ങ് സ്റ്റാന്റ് പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം വാട്ടർ അതോറിറ്റി ലഭ്യമാക്കും. വിവിധ ഗ്രാമപഞ്ചായത്തുകളും തിരുവല്ല- ചെങ്ങന്നൂർ മുൻസിപ്പാലിറ്റികൾ പ്രാദേശികമായി ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
24-ന് പുലർച്ചെ 4 ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിള ക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടർന്ന് നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡൻ്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. കുട്ടനാട് എം.എൽ എ ശ റെജി ചെറിയാൻ ആമുഖപ്രഭാഷണവും നടത്തും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
11 ന് 500- ൽ അധികം വേദ പണ്ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5-ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേരള നിയമസഭാ സ്പിക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല എം.എൽ.എ അഡ്വ. വർഗ്ഗീസ് മാമ്മൻ ആമുഖപ്രഭാഷണം നടത്തും.





