Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല കെ.എസ്.ആർ.ടി.സി...

തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സാംസ്കാരിക മ്യൂസിയം നിർമിക്കും: മന്ത്രി ഗണേഷ് കുമാർ

തിരുവല്ല : തിരുവല്ലയുടെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം തിരുവല്ല കെ എസ് ആർ ടി സി ഡിപ്പോയിൽ നിർമിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ നടന്ന ഗതാഗതവകുപ്പിന്റെ സംസ്ഥാനതല സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 

തിരുവല്ലയുടെ സാംസ്കാരിക പൈതൃകത്തിന്റെ  നേർചിത്രമായിരിക്കും മ്യൂസിയം. കെ.എസ്.ആർ ടി സി ഡിപ്പോയുടെ എട്ടാം നിലയിൽ സാംസ്കാരിക നിലയവും തിയേറ്ററും നിർമിക്കും. ഡിപ്പോയിൽ എത്തുന്നവർക്ക് യാത്രാസൗകര്യത്തിനൊപ്പം വിനോദവും വിജ്ഞാനവും പകരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. എം.ജി സോമൻ ഫൗണ്ടേഷൻ വഴി സംവിധായകൻ ബ്ലെസി സമർപ്പിച്ച നിർദേശം പരിഗണിച്ചാണ് മന്ത്രിയുടെ തീരുമാനം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ ഇന്നു കൊച്ചിയിലെത്തും. വൈകീട്ട് നാലിന് കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജിന്റെ രജതജൂബിലി ആഘോഷവും ഇന്‍ഡസ്ട്രി അക്കാദമിയ സമ്മിറ്റും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ...

അമീബിക് മസ്തിഷ്ക ജ്വരം : ഒരു കുട്ടി കൂടി രോഗമുക്തി നേടി

കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു രോഗമുക്തി നേടിയത്. ജൂലായ്‌ 18-നാണ് കുട്ടിയെ പനിയും...
- Advertisment -

Most Popular

- Advertisement -