Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅറബിക്കടലിൽ ചെരിഞ്ഞ...

അറബിക്കടലിൽ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നു : കാപ്റ്റനടക്കം 3 പേരെ ഇന്ത്യൻ നേവി രക്ഷപ്പെടുത്തി

കൊച്ചി : അറബിക്കടലില്‍ ചെരിഞ്ഞ ചരക്കുകപ്പല്‍ എംഎസ്‌സി എൽസ 3 മുങ്ങുന്നു. കപ്പൽ താഴ്ന്നതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിൽ രക്ഷപ്പെട്ടു. കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മറ്റൊരു കപ്പലെത്തിയിരുന്നു. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും നാവികസേനാ കപ്പലുകളും പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കടലിൽ വീണ കണ്ടെയ്നറുകൾ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത് .കടലിൽ വീണ കണ്ടെയ്നറുകൾ കരയ്ക്കടിഞ്ഞാൽ ആളുകൾ തൊടരുതെന്ന് നിർദേശമുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിരൂലെ തിരച്ചിലിൽ ലോഹപാളികൾ കണ്ടെത്തി

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ ലോറിയുടേതെന്നു സംശയിക്കുന്ന ലോഹപാളികളും കയറിന്‍റെ ഭാഗവും കണ്ടെത്തി. ലോഹഭാഗം അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്നു വാഹനത്തിന്റെ ഉടമ...

കൊച്ചിയിലെ കുഞ്ഞിന്റെ മരണം : കുറ്റം സമ്മതിച്ച് 23-കാരിയായ അമ്മ

കൊച്ചി : എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് 23-കാരിയായ യുവതി. സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ പ്രസവിച്ചു മൂന്ന് മണിക്കൂറിനുള്ളിൽ കുഞ്ഞിനെ റോഡിലേയ്ക്ക്...
- Advertisment -

Most Popular

- Advertisement -