Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsരാജീവ് ചന്ദ്രശേഖറിനെ...

രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്‌ കുരുവട്ടുർ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍

തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്‌ കുരുവട്ടുർ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയായിരുന്നു സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങള്‍ക്ക് പിന്തുണയും അഭിനന്ദനവും അറിയിച്ചാണ് കുരുവട്ടുർ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍ എത്തിയത്.

പ്രതിനിധികളായ നൗഷാദ് അഹ്സനി ഒതുക്കുങ്ങല്‍, തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവർ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി. സാവിയത്തു സൂഫിയ നേതാവ് ശൈഖുന ഹാഫിള് ഉസ്താദിന്റെ നിർദേശപ്രകാരമാണ് പ്രതിനിധികള്‍ എത്തിയത്.

മനുഷ്യരില്‍ പരസ്പര സ്നേഹം നില നിർത്തുന്നതിന് സൂഫി ധാര വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന പിന്തുണ ശ്ശാഘനീയമാണെന്നും നൗഷാദ് അഹ്സനി ഒതുക്കുങ്ങലും തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫിയും പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാം, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് ഷാഹിദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

പത്തനംതിട്ട : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. മുഖ്യാതിഥിയായി...

Kerala Lotteries Results : 30-04-2026 Karunya Plus KN-621

1st Prize ₹1,00,00,000/- PD 180857 (THRISSUR) Consolation Prize ₹5,000/- PA 180857 PB 180857 PC 180857 PE 180857 PF 180857 PG 180857 PH 180857 PJ 180857 PK 180857...
- Advertisment -

Most Popular

- Advertisement -