Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പില്‍...

മഴ മുന്നറിയിപ്പില്‍ മാറ്റം : അടുത്ത നാലുദിവസം ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലൊഴികെ മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാലുദിവസവും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്  ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ മറ്റ് എല്ലാ ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

11-ാം മൈല്‍ റെയില്‍വേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 37 (11-ാം മൈല്‍ ഗേറ്റ്) മാര്‍ച്ച് 16  മുതല്‍ 20ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും....

വയനാട് -പാലക്കാട് ഉപതിരഞ്ഞെടുപ്പുകളുടെ തുടർച്ചയാകും തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം : പ്രൊഫ. പി. ജെ. കുര്യൻ

നിരണം: സംസ്ഥാനത്ത് അധികാരത്തിൽ ഉള്ള ഇടതു സർക്കാരിന് എതിരെ വോട്ട് ചെയ്യാൻ ജനം തയ്യാറായിരിക്കുകയാണെന്നും അതിൻ്റെ പ്രതിഫലനം തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -