തിരുവല്ല : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരിങ്ങര യൂണിറ്റിന്റെ 33-മത് വാർഷിക സമ്മേളനം പ്രിൻസ് മാർത്താണ്ട വർമ ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 8 ന് നടന്നു . യൂണിറ്റ് പ്രസിഡന്റ് കെ. ആർ. പ്രസന്നകുമാരൻ നായർ അധ്യക്ഷത വഹിച്ച സമ്മേളനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അനു യോഗം ഉൽഘാടനം ചെയ്തു .കെ. എസ്.എസ്. പി. യു ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ. ജി. തോമസ്, സെക്രട്ടറി വേണുഗോപാൽ കെ, യൂണിറ്റ് സെക്രട്ടറി എൻ. ജയറാം, ജോയിന്റ് സെക്രട്ടറി സുഭദ്ര. കെ, വൈസ് പ്രസിഡന്റ് ഡോ. മത്തായി. കെ എന്നിവർ സംസാരിച്ചു.
പെൻഷൻ പരിഷ്കരണ കുടിശിക, ക്ഷാമാശ്വാസ കുടിശിക എന്നിവ ഉടൻ അനുവദിക്കുക, മെഡിസിപ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ. ആർ. പ്രസന്നകുമാരൻ നായർ (പ്രസിഡന്റ് ), എം. എ. തങ്കമണി (സെക്രട്ടറി ), എൻ. ജയറാം (ട്രഷറർ ), ഡോക്ടർ മത്തായി കെ. എം, സുഭദ്ര. കെ, വിശ്വൻകുട്ടി മേനോൻ (വൈസ് പ്രസിഡന്റുമാർ ), മുരളീധരൻ. സി, ശശികുമാർ. ജി. വാര്യർ, കൃഷ്ണ വേണി (ജോയിന്റ് സെക്രെട്ടറിമാർ ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.