Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ മിഥുനമാസ...

ശബരിമലയിൽ മിഥുനമാസ പൂജയ്ക്കായി നട തുറന്നു: സന്നിധാനത്ത് എസ്ഐടി പരിശോധന

ശബരിമല: മിഥുനമാസപൂജകൾക്കായി ശബരിമലനട ഞായറാഴ്ച തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിച്ചു. ഇന്ന് മറ്റുപൂജകളില്ല മിഥുനം ഒന്നാംതീയതിയായ തിങ്കളാഴ്ച നിർമാല്യത്തിനും പതിവുപൂജകൾക്കും ശേഷം നെയ്യഭിഷേകം തുടങ്ങും.

അതേസമയം സന്നിധാനത്ത് സ്വർണാപഹരണ കേസുമായി ബന്ധപ്പെട്ട് എസ് ഐ ടി പരിശോധന ആരംഭിച്ചു. അന്വേഷണ സംഘത്തലവൻ എസ് പി എസ്. ശശിധരൻ്റെ നേതൃത്വത്തിൽ ആണ് ഇന്ന് വൈകിട്ട് പരിശോധന തുടങ്ങിയത്. പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ആണ് ഇളക്കിയെടുത്ത് പരിശോധിക്കുന്നത്.

തിരുവാഭരണ കമ്മിഷണറും പരിശോധക സംഘത്തിന് ഒപ്പമുണ്ട്. പ്രഭാമണ്ഡലം അഴിച്ചെടുത്തുള്ള പരിശോധനയാണ് ആദ്യം ആരംഭിച്ചത്. സാംപിളുകൾ ഇക്കുറി ശേഖരിക്കുന്നില്ല. കട്ടിളപ്പാളി അഴിയ്ക്കുന്ന ജോലിയും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ഇളക്കിയെടുക്കുന്ന ഭാഗങ്ങളുടെ തൂക്കം ആണ് ആദ്യം തിട്ടപ്പെടുത്തുന്നത്. മിഥുനമാസ പൂജയ്ക്ക് ഇന്ന് നട തുറന്നതിന് ശേഷമാണ് എസ് ഐ ടി പരിശോധന ആരംഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണത്ത് നിന്ന് യുവതിയേയും രണ്ട് പെണ്‍മക്കളെയും  കാണാനില്ലെന്ന് പരാതി

തിരുവല്ല: തിരുവല്ല നിരണത്ത് നിന്ന് യുവതിയേയും രണ്ട് പെണ്‍മക്കളെയും  പതിനൊന്ന് ദിവസമായി കാണാനില്ലെന്ന് പരാതി. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40കാരി റീനയെയും മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് കാണാതായത്. തിരോധാനത്തിൽ നിർണായകമാകുന്ന...

ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പ് : പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്

തൃശ്ശൂർ : വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ധന്യ മോഹൻ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യ...
- Advertisment -

Most Popular

- Advertisement -