മുംബൈ : ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരേ വെടിവെപ്പു നടത്തിയ അക്രമികൾ മുംബൈയിലെത്തിയത് നടൻ സൽമാൻ ഖാനെ ലക്ഷ്യമിട്ട് .ആക്രമണം നടത്തിയ മൂന്ന് പേർക്ക് പുറമേ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു.
മുംബൈയിൽ എത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാന്റെ താമസസ്ഥലം നിരീക്ഷിച്ചു. എന്നാൽ ശക്തമായ സുരക്ഷ കണ്ട് പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.അതേസമയം ടൈഗർ ഷ്റോഫിന്റെ ആരാധകർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലുകൾ കണ്ട് നടന് പൊലീസ് സംരക്ഷണമില്ലെന്ന് വ്യക്തമായതോടെയാണ് അക്രമികൾ ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് നീങ്ങിയതെന്നും പോലീസിനെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.





