Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiദീപാവലിക്കും റിപ്പബ്ലിക്...

ദീപാവലിക്കും റിപ്പബ്ലിക് ദിനത്തിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികള്‍

ന്യൂഡൽഹി : അടുത്ത വർഷം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയ്‌ക്ക് സമീപവും കഴിഞ്ഞ ദീപാവലി ദിവസവും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികള്‍. ഇതിനായി താനും  ഉമര്‍ നബിയും ചെങ്കോട്ടയില്‍ നിരീക്ഷണം നടത്തിയിരുന്നതായി മുഖ്യപ്രതി മുസമ്മിൽ അന്വേഷണ ഉദ്യോ​ഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. ദീപാവലിക്ക് തിരക്കേറിയ സ്ഥലത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.മുസമ്മിലിൻ്റെ മൊബൈൽ ഫോണിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.

അതേസമയം ,സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാന ഫരീദാബാദിലെ അൽഫലാഹ് മെഡിക്കൽ കോളജിൽ പരിശോധന നടത്തി .ഡോ.ഉമർ മുഹമ്മദ്, മുസമ്മിൽ ഷക്കീൽ, ഷഹീൻ ഷാഹിദ് എന്നിവർ ജോലി ചെയ്തിരുന്നത് ഇവിടെയാണ് .ഡൽഹിയിലെ ഓഖ്‌ലയിൽ രജിസ്റ്റർ ചെയ്ത അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്. സ്‌ഫോടനത്തിന് ഉപയോഗിച്ച വെള്ള ഹ്യൂണ്ടായ് ഐ20 കാര്‍ 12 ദിവസത്തോളം കോളേജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തിരുന്നു .സഹപ്രവർത്തകർ പിടിയിലായതിന് പിന്നാലെ ഉമർ കാറുമായി പോകുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനം: പീക് ലോഡ് മാനേജ്‌മെന്റ് എന്ന പേരില്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തു പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനം. പീക് ലോഡ് മാനേജ്‌മെന്റ് എന്ന പേരില്‍ അര മണിക്കൂര്‍ വരെ നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം. ചൂടു കൂടിയതിന് പിന്നാലെ അറിയിപ്പൊന്നുമില്ലാതെ 15 മിനിറ്റ് മുതല്‍ അര...

സി പി എം അംഗങ്ങൾ യു ഡി എഫുമായി ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകി

കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ഒരു വിഭാഗം സി പി എം അംഗങ്ങൾ യു ഡി എഫുമായി ചേർന്ന് പ്രസിഡൻ്റിനും വൈസ്പ്രസിഡൻ്റിനുമെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി യു ഡി എഫ് പിന്തുണയോടെ പ്രസിഡൻ്റായ ഇടത്...
- Advertisment -

Most Popular

- Advertisement -