Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകാവുംഭാഗം ഏറങ്കാവ്...

കാവുംഭാഗം ഏറങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ 13-മത് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും താലപ്പൊലി മഹോത്സവവും തുടക്കം

തിരുവല്ല: കാവുംഭാഗം തിരു- ഏറങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ 13-മത് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും താലപ്പൊലി മഹോത്സവവും തുടക്കമായി. ജനുവരി  28-ന് സമാപിക്കും. ഇന്ന് (16) രാവിലെ അഷ്ടദ്രവ്യ മഹാ ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് 6-ന് പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച  വിഗ്രഹ ഘോഷയാത്ര  ക്ഷേത്രത്തിൽ എത്തിച്ചേരുകയും തുടർന്ന് നടന്ന ഭദ്രദീപ പ്രതിഷ്ഠ  തന്ത്രി രഞ്ജിത്ത് നാരായണ ഭട്ടതിരിപ്പാട് തെക്കേടത്ത് കുഴിക്കാട്ടില്ലം നിർവഹിച്ചു.

ശേഷം നടന്ന ഉദ്ഘാടന സഭയിൽ  ക്ഷേത്രം പ്രസിഡൻ്റ് എൻ ഗോവിന്ദൻ നമ്പൂതിരി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സ്വാമിനി ഭവ്യാമൃത പ്രാണ അമൃതാനന്ദമയി മഠം തുകലശ്ശേരി ഉദ്ഘാടനവും  അനുഗ്രഹപ്രഭാഷണവും നടത്തി. ഭാഗവത ഹംസം  ഗുരുവായൂർ മണികണ്ഠ വാര്യർ ദേവീ ഭാഗവത മഹാത്മ്യ പ്രഭാഷണം നടത്തി.

17-ന് നവാഹ യജ്ഞം ആരംഭം, 10 ന് ശനീശ്വരപൂജ, ധന്വന്തരീ പൂജ. 18-ന് രാത്രി 8 ന് ആലത്തൂർ സിദ്ധാശ്രമം സ്വാമി ശിവാനന്ദയോഗിയുടെ പ്രഭാഷണം. 19-ന്  ഉച്ചയ്ക്ക് ശേഷം 3.30 നും 4 നും മദ്ധ്യേ കൊടിയേറ്റ്, 8 ന് ബാലഗോകുലം സംസ്ഥാന സമിതി അംഗം ഗിരീഷ് ചിത്രശാലയുടെ പ്രഭാഷണം. 20-ന് രാവിലെ 10 ന് അഷ്ട ലക്ഷ്മി പൂജ. 21-ന് രാവിലെ 10 ന് മഹാലക്ഷ്മി പൂജ, സർവൈശ്വര്യ പൂജ, 22-ന് രാവിലെ 10.30 ന് ശിവ പാർവതി പരിണയം, ഉമാ മഹേശ്വര പൂജ, രാത്രി പ്രഭാഷണം (അന്താരാഷ്ട്ര കൃഷ്ണവബോധ സമിതി ഇസ്കോൺ തിരുവല്ല പ്രചാരകൻ അതി ചന്ദ്ര ഗോവിന്ദ ദാസ് പ്രഭു)

23-ന് രാവിലെ 10 ന് നവഗ്രഹ പൂജ, കുമാരി പൂജ. 24 ന് രാവിലെ 10 ന് മൃത്യുഞ്ജയ ഹോമം, ഭ്രമരി പൂജ, കുങ്കുമാർച്ചന. 25-ന് ഉച്ചയ്ക്ക് 12 ന് നവാഹ സമർപ്പണം, വൈകിട്ട് 3.30 ന് അവഭൃത സ്നാന ഘോഷയാത്ര, രാത്രി 8 ന് പ്രഭാഷണം (സമദൃഷ്ടി ക്ഷമത വികാസ് മണ്ഡൽ സംസ്ഥാന സെക്രട്ടറി എൻ ശ്രീജിത്ത് ). 26-ന് രാവിലെ 11 ന് പറകൊട്ടി പാട്ട്, രാത്രി 8 ന് വയലിൽ ഫ്യൂഷൻ. 27-ന് രാവിലെ 9 ന് 101 കലം എഴുന്നെള്ളിപ്പ്, 10ന് ഓട്ടൻ തുള്ളൽ, രാത്രി 8 ന് ഗാനമേള, 28-ന് രാവിലെ 9 ന് കുംഭ കലശം എഴുന്നള്ളിപ്പും കരകം വരവും, ഉച്ചയ്ക്ക് 12.30 ന് കലശമാട്ടം, രാത്രി 10 ന് താലപ്പൊലി എഴുന്നെള്ളിപ്പ്, സേവ, വലിയ കാണിക്ക, കളമെഴുത്തും പാട്ടും എന്നിവയോടു കൂടി സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല പള്ളി തിരുനാൾ : മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ നവംബർ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ : പരുമല പള്ളി തിരുനാൾ ദിനമായ നവംബർ രണ്ടിന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ...

എഎസ്ഐയ്ക്ക് നേരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം: കല്ലെറിഞ്ഞ് തല പൊട്ടിച്ചു

കൊച്ചി : തൃക്കാക്കരയിൽ എഎസ്ഐയ്ക്ക് നേരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം.തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് ആക്രമണത്തിൽ പരുക്കേറ്റത്. മദ്യപിച്ച് അക്രമാസക്തനായ അസം സ്വദേശിയായ ധനഞ്ജയ് കല്ലെറിഞ്ഞ് എഎസ്ഐയുടെ തല പൊട്ടിക്കുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍...
- Advertisment -

Most Popular

- Advertisement -