Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅഞ്ചുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം...

അഞ്ചുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ 35 കാരൻ അറസ്റ്റിൽ

കോഴഞ്ചേരി : അഞ്ചുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ 35 കാരനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ മൈലാടുംപാറ കല്ലോലിക്കൽ കാലായിൽ വീട്ടിൽ കെ എസ് ശ്രീജിത്ത്‌ (35)ആണ് പിടിയിലായത്. കുട്ടിയുടെ വീട്ടിൽ വച്ച് 18 ന് വൈകിട്ടും പിറ്റേന്ന് രാവിലെയുമുള്ള സമയത്തിനിടയിലാണ് ലൈംഗികാതിക്രമമുണ്ടായത്.

വീട്ടിനുള്ളിലെ ഹാളിൽ തറയിലും  വീടിനു പുറത്തെത്തിച്ച് സമീപത്തെ പാറക്കെട്ടിലും വച്ച് കുട്ടിയുടെ ശരീരത്തിൽ ഗൗരവതരമായ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.

19 ന് കുട്ടിയുടെ പിതാവ് കോയിപ്രം സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു.  വനിതാ സെല്ലിലെ എസ് ഐ ഐ വി ആശ കുട്ടി പഠിക്കുന്ന അംഗനവാടിയിലെത്തി   വിശദമായ മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാർ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി.

പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും  ഇയാളുടെ ഫോട്ടോ കുട്ടിയെ കാട്ടി തിരിച്ചറിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന്  അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട ജെ എഫ് എം കോടതിയിലും കുട്ടിയുടെ മൊഴി എടുത്തു.  ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷന് തെക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124  മാര്‍ച്ച് ഒന്നിന് രാവിലെ എട്ടു മണി മുതല്‍ 4 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...

വിഷു ബമ്പർ വിപണിയിലെത്തി : 12 കോടി ഒന്നാം സമ്മാനം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷുബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്പറിന് ഒന്നാം സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ആറ് സീരിസുകളിലായി...
- Advertisment -

Most Popular

- Advertisement -