കോഴിക്കോട് : താമരശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 2 ബസ് ജീവനക്കാർ അറസ്റ്റിൽ .അടിവാരം – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കെ.കെ.അനീഷ് (38),ക്ലീനർ പി.എസ്.സജിത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസം മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിനുശേഷം നഗ്നദൃശ്യം പകർത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയും ചെയ്തതുവെന്നാണ് പരാതി. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന മറ്റു ചിലരും പീഡിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു.





