Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSpiritualകാലു കഴുകൽ...

കാലു കഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടത്തപ്പെട്ടു

തിരുവല്ല : മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസനത്തിന്റെ പെസഹായുടെ കാലു കഴുകൽ ശുശ്രൂഷയും, വിശുദ്ധ കുർബാനയും ആലംതുരുത്തി സെന്റ് മേരിസ് ദൈവാലയത്തിൽ വച്ച് മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) തിരുവല്ല അതിഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തിൽ അഭിവന്ദ്യ ഡോ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു.

എംസിഎ തിരുവല്ല ആദിഭദ്രാസന പ്രസിഡന്റ്‌, മേഖലയിൽ നിന്നുള്ള പ്രസിഡണ്ടുമാർ അടക്കം ഉള്ളവരുടെ കാലുകൾ കഴുകി ആയിരിന്നു ശുശ്രൂഷ നടത്തപ്പെട്ടത്. തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറൽ ഫാ ഡോ ഐസക് പറപ്പള്ളിൽ, MCA തിരുവല്ല അതിഭദ്രാസന വൈദിക ഉപദേഷ്ടാവ് ഫാ മത്തായി മണ്ണൂർ വടക്കേതിൽ, നിരണം മേഖല വികാരി ഫാ സ്കറിയ വട്ടമറ്റം, ഫാ ജോൺ തോമസ്, ഫാ ജോസ് കല്ലുമാലിക്കൽ, ഫാ അലക്സ്‌ കണ്ണമല, ഫാ ജോസഫ് കരിപ്പായിൽ, ഫാ ജോൺ പടിപ്പുര, ഫാ രഞ്ജിത് മടത്തറമ്പിൽ, ഫാ എബ്രഹാം പരിയാരത്തിൽ അതിഭദ്രാസന പ്രസിഡണ്ട് ബിജു പാലത്തിങ്കൽ, അതിഭദ്രാസന ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോൺ, മേഖലാ പ്രസിഡണ്ടുമാരായ ബെന്നി സ്കറിയ, അഭിലാഷ് ജോസഫ്, എബ്രഹാം തോമസ്, ഷിജു കെ ജെ, ബിജു ജോർജ്‌, ഷാജി പൂചേരിൽ, അലക്സ്‌ വർഗീസ്, ആലംത്തുരുത്തി സെന്റ് മേരീസ്‌ ഇടവകാംഗങ്ങളായ ജോസ് വി ചെറി, എം ഒ വർഗീസ്, യോഹന്നാൻ മാതുള്ള, ജോജി വി ചെറി, വിനോദ് വർഗീസ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചതുപ്പിൽ താഴ്ന്ന പശുക്കിടാവിനെ  ഫയർഫോഴ്സ് എത്തി രക്ഷിച്ചു

അടൂർ : ചതുപ്പിൽ താഴ്ന്ന പശുക്കിടാവിനെ രക്ഷിച്ച്  ഫയർഫോഴ്സ്. നെല്ലിമുകൾ സ്വദേശിയും ക്ഷീര കർഷകനായ യോഹന്നാൻ്റെ ഉടമസ്ഥതയിലുള്ള പശുക്കിടാവാണ് ഇന്ന് ചതുപ്പിൽ അകപ്പെട്ട്. പശുവിനെ രക്ഷിക്കാനുള്ള യോഹന്നാൻ്റെയും കുടുംബത്തിൻ്റെയും ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്ഥലത്തെത്തിയ...

എൻ എസ് എസ് താലൂക്ക്  യൂണിയൻ പതാക ദിനം ആചരിച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളി എൻ എസ് എസ് താലൂക്ക് കരയോഗ യൂണിയൻ പതാക ദിനം ആചരിച്ചു.  യൂണിയൻ ഓഫീസിനു മുമ്പിലെ കൊടിമരത്തിൽ  ചെയർമാൻ  എം.പി ശശിധരൻ പിള്ള പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ...
- Advertisment -

Most Popular

- Advertisement -