Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryരാത്രികാല ഭാരവാഹനങ്ങളുടെ...

രാത്രികാല ഭാരവാഹനങ്ങളുടെ പാര്‍ക്കിംഗ് ശക്തമായ നടപടി വേണം : സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ചങ്ങനാശേരി: രാത്രികാലങ്ങളില്‍, ബൈപാസ് റോഡ്, എ.സി.റോഡ്, എം.സി. റോഡ് മാര്‍ക്കറ്റ് റോഡ് എന്നീവിടങ്ങളിലെ ഭാരവാഹനങ്ങളുടെ പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടി വേണമെന്ന് സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു. ഇത്തരം പാര്‍ക്കിംഗിന്റെ ബലിയാടുകളാകുന്നത് ഒന്നും അറിയാതെ വാഹനം ഓടിച്ചു വരുന്ന വാഹനയാത്രക്കാരാണ്. പാര്‍ക്ക് ചെയ്യുന്ന ഭാരവാഹനങ്ങളില്‍ പാര്‍ക്കിംഗ് ലൈറ്റുകള്‍പോലും തെളിക്കാതെയാണ് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യുന്നത്. രാത്രി പെട്രോളിംഗ് നടത്തുന്ന പോലീസ് ഇത്തരം വാഹനങ്ങള്‍ കണ്ടാല്‍ കണ്ണടച്ച് പോകുകയാണ് പതിവ്.

അനധികൃതമായി ഭാരവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറ് മാസത്തേക്ക് എങ്കിലും റദ്ദാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അദ്ധ്യക്ഷത വഹിച്ചു. ഡോ. റൂബിള്‍ രാജ്, അഡ്വ. വിമല്‍ചന്ദ്രന്‍, റൗഫ് റഹിം, സിബി മുക്കാടന്‍, ഡോ. ബിജു മാത്യു, അഡ്വ. തോമസ് ആന്റണി, പി.എസ്. ശശിധരന്‍, മാത്യു ജോസഫ്, റോയി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

പരിസ്ഥിതിദിന ആഘോഷം

തിരുവല്ല : ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൈസ് മെൻ ഇന്റർനാഷണൽ കവിയൂർ ,മുണ്ടിയപ്പള്ളിയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂൾ അങ്കണത്തിൽ ഫല വൃക്ഷതൈ നട്ടു. മലയാള മനോരമ സീനിയർ എഡിറ്റർ വർഗീസ്...
- Advertisment -

Most Popular

- Advertisement -