Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamരാഷ്ട്രീയത്തിൽ താൻ...

രാഷ്ട്രീയത്തിൽ താൻ കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണ് ഉമ്മൻ ചാണ്ടി: രാഹുൽ ഗാന്ധി

കോട്ടയം: രാഷ്ട്രീയത്തിൽ താൻ കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണ് ഉമ്മൻ ചാണ്ടിയെന്ന്  ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടിയെ അടുത്തറിയാനും മനസ്സിലാക്കാനും കഴിഞ്ഞു. ജനങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ആളായത് കൊണ്ടാണ് ഭാരത് ജോഡോ യാത്രയിൽ ഡോക്ടമാരുടെ നിർദേശം അവഗണിച്ചും അദ്ദേഹം നടക്കാൻ കൂടിയതെന്ന് രാഹുൽ പറഞ്ഞു

ഉമ്മൻ ചാണ്ടി നേരിട്ടത് നീതികരിക്കാനാകാത്ത രാഷ്ട്രീയവേട്ടയാണ്. ക്രൂരമായ രാഷ്ട്രീയ ആക്രമണം അദ്ദേഹം നേരിട്ടു. അപ്പോൾ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മൻ ചാണ്ടി സംസാരിച്ചിട്ടില്ല. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ പോലെ ഒരുപാട് പേരെ വളർത്താനാണ് ശ്രമം.

പ്രവൃത്തിയിലൂടെ വഴികാട്ടുന്ന ആളാണ് ഗുരു. ഉമ്മൻ ചാണ്ടി എന്റെ ഗുരുവാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീലക്കുറിഞ്ഞി പൂത്തു : ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി

ഇടുക്കി: മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആര്‍ടിസി. നീലക്കുറിഞ്ഞി പൂത്തുനില്‍ക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒന്‍പത് കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും ദിവസവും രാവിലെ അഞ്ച് മുതല്‍ സര്‍വീസുണ്ട്. ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ ചൂട്  കടുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ ചൂട്  കടുക്കുമെന്ന് മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. പാലക്കാട്,...
- Advertisment -

Most Popular

- Advertisement -