Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം : പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ കാണാതായതിലും സുരക്ഷ വീഴ്ചയിലും പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി. ക്ഷേത്രത്തിലെ ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങള്‍ ലഭിക്കാൻ കാരണമെന്ന് നിലപാടിലാണ് ഭരണസമിതി.

പൊലീസ് റിപ്പോർട്ടിനെ പൂർണമായി തള്ളിയിരിക്കുകയാണ് ക്ഷേത്ര ഭരണസമിതി. സുപ്രീം കോടതിയുടെ മേല്‍നോ‍ട്ടത്തില്‍ ജില്ല ജഡ്ജി അധ്യക്ഷയായ ഭരണസമിതിയാണിത്. പൊലീസിനെ പൂർണമായി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം  വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ വീഴ്ചയുണ്ടായതെന്ന പൊലിസ് റിപ്പോർട്ടിനെതിരെ ക്ഷേത്ര ഭരണ സമിതി സർക്കാരിന് കത്തു നല്‍കും. വസ്തുകള്‍ പരിശോധിക്കാതെയാണ് പൊലിസ് റിപ്പോർട്ട് നല്‍കിയതെന്നാണ് ഭരണ സമിതിയുടെ ആരോപണം.

ക്ഷേത്രത്തില്‍ നിന്നും കാണാനില്ലെന്ന് പൊലിസ് റിപ്പോർട്ടില്‍ പറയുന്ന അമൂല്യ വസ്തുക്കളെല്ലാം ക്ഷേത്രത്തില്‍ സുരക്ഷിതമാണെന്ന് ഇന്നലെ ചേർന്ന് യോഗം വിലയിരുത്തിയിരുന്നു. ക്ഷേത്ര ഭരണ സമിതിയെ താറടിക്കാൻ നടത്തിയ ഗൂഡാലോചനയാണെന്ന ആരോപണം ഉന്നയിച്ചാകും ഭരണ സമിതി സർക്കാരിന് കത്ത് നല്‍കുക.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബലാത്സംഗ കേസ് : റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊച്ചി : ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റ് ഒഴിവാക്കുന്നതിനായി  വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത് . പോലീസ്...

കുട്ടികളിൽ സാമൂഹിക ബോധം വളർത്തണം : അഡ്വ പഴകുളം മധു

പത്തനംതിട്ട : കുട്ടികളിൽ സാമൂഹികവും സാംസ്കാരികവുമായ ബോധം വളർത്തുവാൻ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ പൊതു സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു പറഞ്ഞു. ജവഹർ...
- Advertisment -

Most Popular

- Advertisement -