Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsഎൽ.പി.എസ്.ടി റാങ്ക്...

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരം : വളർമതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി കൺവീനർ വളർമതി ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.വളര്‍മതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി.

നേരത്തേ സ്ഥലത്തെത്തി പരിശോധന നടത്തിയ ആർ.എം.ഒ. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വളർമതിയുടെ ആരോഗ്യനില മോശമാണെന്ന് അറിയിച്ചിരുന്നു .എന്നാൽ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്ന് വളർമതി അറിയിച്ചു. അതിനിടെ വളർമതിയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം യുവമോർച്ച പ്രവർത്തകർ തടഞ്ഞു

എന്നാല്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി പൊലീസ് വളര്‍മതിയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി .സമരം പൊളിക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് വളര്‍മതിയെ അറസ്റ്റ് ചെയ്തു നീക്കിയതെന്നും സമരക്കാർ ആരോപിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്-ചേപ്പാട്  റെയിൽവേസ്റ്റേഷനുകൾക്കിടയിലുള്ള പള്ളിപ്പാട്  ഗേറ്റ്  ലെവൽ ക്രോസ് നമ്പർ 125 ഇന്ന് (സെപ്റ്റംബർ 19)രാത്രി 8 മണിമുതൽ   സെപ്റ്റംബർ 21 വൈകിട്ട് 6 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ ലെവൽ...

പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

തിരുവല്ല:  സംസ്ഥാനത്തെ  വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിരുന്ന ആൾ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വീട്ടിൽ തിരുവല്ലം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ (52) ആണ് പിടിയിലായത്. തിരുവല്ല കിഴക്കൻ മുത്തൂർ...
- Advertisment -

Most Popular

- Advertisement -