Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsകേന്ദ്ര ബജറ്റ്...

കേന്ദ്ര ബജറ്റ് സ്വാഗതാർഹം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് സ്വാഗതർഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് പറഞ്ഞു.

ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും,
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ 10 ലക്ഷം കോടി നീക്കിവച്ചു.
മുദ്ര വായ്പയുടെ പരിധി പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. സാധാരണക്കാർക്ക് ഈടില്ലാതെ വായ്പയെടുത്ത് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഇത് സഹായകരമാകും.

വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി അനുവദിച്ച ബജറ്റ്
എംഎസ്എംഇകൾക്ക് പ്രത്യേക ​പരി​ഗണന നല്‍കികൊണ്ട് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തി.പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം അനുവദിച്ചതിലൂടെ സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.

കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തിയ ബജറ്റ്, കേന്ദ്ര സർക്കാർ എന്നും കർഷകരോടൊപ്പമാണ് എന്ന് തെളിയിച്ചതായും നിരവധി ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തിയുള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് എല്ലാ മേഖലകൾക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ജനകീയ ബജറ്റാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ വി എ സൂരജ് പ്രസ്താവിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ കെ സി വേണുഗോപാലിനെതിരെ  ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. എംപിമാര്‍ മുഖ്യമന്ത്രിമാര്‍ ആകുന്നതില്‍ നിയമതടസ്സമില്ല. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എംപിയുടെ പേര്...

പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു : നാളേറെയായിട്ടും നടപടിയില്ലെന്ന് ആക്ഷേപം

തിരുവല്ല : ജലവിതരണ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും നടപടിയില്ലെന്ന് ആക്ഷേപം.കുറ്റൂർ- തെങ്ങേലി റോഡിൽ തെങ്ങേലി തറേപ്പറമ്പിൽ പടിയിലാണ് ജലജീവൻ മിഷൻ്റെ പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നത്. ഒരു...
- Advertisment -

Most Popular

- Advertisement -