Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsയുദ്ധം അവസാനിക്കാറായെന്ന്...

യുദ്ധം അവസാനിക്കാറായെന്ന് ട്രംപ് ; അവസാനം ഞങ്ങൾ നിർണയിക്കുമെന്ന് ഇറാൻ

വാഷിംഗ്‌ടൺ : ഇറാനെതിരായ യുദ്ധം ഏകദേശം അവസാനിക്കാറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈൽ ലോഞ്ചറുകൾ 90 ശതമാനം തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു . ഹോർമുസ് കടലിടുക്ക് യുഎസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് തങ്ങളാണെന്ന് ഇറാൻ സായുധസേനയായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ(ഐആർജിസി) തിരിച്ചടിച്ചു. അമേരിക്കയും ഇസ്രയേലും ആക്രമണം തുടർന്നാൽ മേഖലയിൽനിന്നും ഒരു ലീറ്റർ എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത കുരുക്ക് : ചികിത്സ വൈകിയതിനെ തുടർന്ന് കുഞ്ഞ് മരിച്ചു

കണ്ണൂർ : കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിആംബുലൻസ് വൈകിയതിനെ തുടർന്ന് കുഞ്ഞ് മരിച്ചു.കൊട്ടിയൂർ അമ്പായത്തോട്ടിലെ പ്രദോഷ് ബിന്ദു ദമ്പതികളുടെ മകനായ മൂന്നര വയസ്സുകാരൻ പ്രജുലാണ് മരിച്ചത്. പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും...

മഴ തുടരും : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ തുടരും. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്  ജില്ലകളിൽ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും തൃശൂര്‍, കോഴിക്കോട്,...
- Advertisment -

Most Popular

- Advertisement -