Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിയുടെ വാഹനം...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവം : ഡിസിസി അംഗവും സംഘാടകനുമായ ചേന്തി അനിൽ കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി.ഡി സതീശന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തില്‍ ഡിസിസി അംഗവും സംഘാടകനുമായ ചേന്തി അനിൽ പോലീസ് കസ്റ്റഡിയിൽ.
ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചേന്തിയില്‍  തടഞ്ഞതോടെ കാറില്‍ നിന്നിറങ്ങിയ വി.ഡി സതീശനുമായി സംഘാടകര്‍ വാക്കുതര്‍ക്കം ഉണ്ടായി.

ചേന്തിയിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി മുന്‍പേ സമ്മതിച്ചിരുന്നതാണെന്നും, എന്നാല്‍ പരിപാടി തുടങ്ങാന്‍ അല്‍പം മുന്‍പ് മാത്രമാണ് എത്തില്ലെന്ന വിവരം അറിയിച്ചതെന്നും ആരോപിച്ച് സംഘാടകര്‍ പ്രതിഷേധ സൂചകമായി ചടങ്ങ് റദ്ദാക്കി. എന്നാല്‍ ചെമ്പഴന്തിയിലെ ചടങ്ങിന്റെ സമയക്രമം മൂലമാണ് എത്താന്‍ കഴിയാതിരുന്നതെന്നും വിവരം മുന്‍കൂട്ടി സംഘാടകരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

സംഭവത്തില്‍ വഴിതടയല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുനിരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ജനപ്രതിനിധിയുടെ യാത്ര തടയുകയും ചെയ്ത സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ചേന്തി അനിലിനെ ചോദ്യം ചെയ്തു വരികയാണ്. കുറ്റങ്ങളുടെ സ്വഭാവമനുസരിച്ച് സ്റ്റേഷന്‍ ജാമ്യത്തിലോ കോടതി നടപടികളിലൂടെയോ ആയിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

വയനാട് : വയനാട്ടിൽ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധ(45)യെ ആണ് കടുവ കടിച്ചു കൊന്നത്. ഇന്നു രാവിലെ മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി...

സംസ്ഥാനത്ത് സെന്‍സസിന്  ഇന്ന് തുടക്കം : ആദ്യം സെല്‍ഫ് എന്യൂമറേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ക്ക് ഇന്ന് തുടക്കം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു മുതല്‍ ലഭ്യമാകും. ഈ മാസം 30 വരെ ഓണ്‍ലൈനായി...
- Advertisment -

Most Popular

- Advertisement -