Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കടത്തിക്കൊണ്ടു പോവുകയും, എറണാകുളത്ത് ലോഡ്ജിൽ എത്തിച്ച് താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വടശ്ശേരിക്കര മനോരമ ജംഗ്ഷൻ എന്ന സ്ഥലത്ത് കയ്യും കല്ലിൽ വീട്ടിൽ വിനീഷ് രാജീവ് (20  ആണ് എറണാകുളത്തുനിന്ന് പിടിയിലായത്.

ഒക്ടോബർ 23 വെള്ളിയാഴ്ചയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയത്. കേസ് രജിസ്റ്റർ ചെയ്ത മലയാലപ്പുഴ പോലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ എറണാകുളത്തു നിന്ന് പിടികൂടി.

പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജെ. ജോഷി,  ഷെമിമോൾ, എഎസ് ഐ മാത്യുഎബ്രഹാം, എസ് സി പി ഒ ഡിക്രൂസ് ഗബ്രിയൽ, ഇർഷാദ് സിപിഒ മാരായ  അനൂപ്, വൈശാഖ് ജിഎസ്, ഗോപകുമാർ, ദർശന എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 02-11-2025 Samrudhi SM-27

1st Prize Rs.1,00,00,000/- MF 135239 (VAIKKOM) Consolation Prize Rs.5,000/- MA 135239 MB 135239 MC 135239 MD 135239 ME 135239 MG 135239 MH 135239 MJ 135239 MK 135239...

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കായുള്ള പദ്ധതികളുടെ പുരോഗതി എല്ലാ മാസവും വിലയിരുത്തും: മന്ത്രി ഒ ആര്‍ കേളു

ആലപ്പുഴ : പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും വ്യക്തിഗത ആനുകൂല്യങ്ങളും സേവനങ്ങളും വേഗത്തില്‍  ലഭ്യമാക്കണമെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ...
- Advertisment -

Most Popular

- Advertisement -