Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ ക്ഷേത്രത്തിൽ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ തുടങ്ങുന്ന പള്ളിപ്പാനയുടെ പള്ളിപ്പന്തലിന് കാൽ നാട്ടുകർമ്മം

അമ്പലപ്പുഴ: പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ തുടങ്ങുന്ന  പള്ളിപ്പാനയുടെ പ്രധാന പന്തലായ പള്ളിപ്പന്തലിൻ്റെ കാൽ നാട്ടുകർമ്മം  നടന്നു. പടയണി ആചാര്യൻ പ്രൊഫ. കടമ്മനിട്ട വാസു ദേവൻ പിള്ള കാൽനാട്ടു കർമ്മം നിർവഹിച്ചു.പള്ളിപ്പന്തലിൻ്റെ നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് കർമ്മികൾക്കുള്ള പന്തലിൻ്റെ നിർമ്മാണം ആരംഭിക്കും.

ക്ഷേത്രക്കുളത്തിൻ്റെ തെക്കുഭാഗത്താണ് പന്തൽ നിർമ്മിക്കുന്നത്. തുടർന്നു നടന്ന സമ്മേളനത്തിൽ പടയണി ആചാര്യൻ പള്ളിപ്പാനയെക്കുറിച്ച് വിശദീകരിച്ചു. പുതുമന എസ്. ഭാമോദരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

പള്ളിപ്പാന ചടങ്ങുകൾ ഉൾപ്പെടുത്തി മധു അമ്പലപ്പുഴ രചിച്ച് അനു വി കടമ്മനിട്ട ആലപിച്ച ഗാനങ്ങൾ അടങ്ങുന്ന സി.ഡി. യുടെ പ്രകാശനവും പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള നിർവഹിച്ചു. ഗാന രചയിതാവിനെയും ഗായക നെയും ചടങ്ങിൽ ആദരിച്ചു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, സെക്രട്ടറി റ്റി.ആർ. രാജീവ്,  അഡ്മിനിസ്ട്രേറ്റീവ് ആഫീസർ എൻ. അജിത് കുമാർ, കോയ്മസ്ഥാനി ശ്രീകുമാർ വലിയ മഠം എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 8 മുതൽ 22 വരെയാണ് പള്ളിപ്പാന നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

KERALA LOTTERY TODAY RESULT 02/04/2024: Sthree Sakthi Lottery Result SS-409

1st Prize Rs.7,500,000/- (75 Lakhs) SC 161209 (ALAPPUZHA) Consolation Prize Rs.8,000/- SA 161209 SB 161209 SD 161209 SE 161209 SF 161209 SG 161209 SH 161209 SJ 161209...

വിമാനത്താവള പദ്ധതി പ്രദേശത്ത്  കെജിഎസ് കമ്പനി നടത്തുന്ന നീക്കത്തിനെതിരെ ആറന്മുള പൈതൃക ഗ്രാമകർമ സമിതി

ആറന്മുള : ആറന്മുളയിൽ വിമാനത്താവള പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് പാർക്ക് കൊണ്ടുവരാനുള്ള കെജിഎസ് കമ്പനി നടത്തുന്ന നീക്കത്തിനെതിരെ ആറന്മുള പൈതൃക ഗ്രാമകർമ സമിതി രംഗത്ത്. വിമാനത്താവളത്തിനെതിരെ നടന്ന സമരത്തിന് സമാനമായുള്ള പ്രതിഷേധമാണ് ഇനി...
- Advertisment -

Most Popular

- Advertisement -