Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനീരേറ്റുപുറം പമ്പ...

നീരേറ്റുപുറം പമ്പ ജലമേളയില്‍ മേല്‍പാടന്‍ ചുണ്ടൻ കിരീടം അണിഞ്ഞു

തിരുവല്ല: 66 മത് കെ.സി മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാള്‍ പമ്പ ജലമേളയില്‍ മേല്‍പാടം ചുണ്ടന് കിരീടം നേടി. പായിപ്പാടന്‍ ചുണ്ടന്‍ രണ്ടാമതും  ജവഹര്‍ തായങ്കേരി മൂന്നാമതും എത്തി. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ സെന്റ് ജോര്‍ജിനെ പിന്നിലാക്കി  ആനാരി ഒന്നാമതെത്തി. വെപ്പ് ബിഗ്രൈഡ് വള്ളങ്ങളുടെ മത്സരത്തില്‍ പി.ജി.കരിപ്പുഴ, വെപ്പ് എഗ്രൈഡ് മത്സരത്തില്‍ കോട്ടപ്പറമ്പന്‍ എന്നിവര്‍ ഒന്നാമതെത്തി. വനിതകളുടെ തെക്കനോടി വള്ളങ്ങളുടെ മത്സരത്തില്‍ പ്രണവം കുടുബശ്രീയുടെ കാട്ടില്‍ തെക്കേതില്‍ വള്ളം എകപക്ഷീയമായി വിജയം നേടി.

അപ്പര്‍കുട്ടനാടിന്റെ ആഘോഷ തിമിര്‍പ്പില്‍ ആവേശമായ ഉത്രാടം തിരുനാള്‍ പമ്പ ജലമേള ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ഓണ്‍ലൈനിലൂടെ  ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് വിക്ടര്‍.ടി.തോമസ് അദ്ധ്യക്ഷനായി. വള്ളങ്ങളുടെ മാസ്ഡ്രില്ലിന് പാഞ്ചജന്യം ഭാരതം ദേശീയ ചെയർമാൻ ആർ. ആർ നായർ ഡൽഹി സാല്യൂട്ട് സ്വീകരിച്ചു. ചലചിത്രതാരം സോണിയ മല്‍ ഹാർ മുഖ്യ പ്രഭാഷണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടപ്ര ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം സംഘടിപ്പിച്ചു

തിരുവല്ല: ഗാന്ധിജയന്തി ദിനത്തിൽ കടപ്ര ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.  വളഞ്ഞവട്ടം കണ്ണശ്ശ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ ഉദ്ഘാടനം...

പനച്ചിക്കാട് ദക്ഷിണമൂകാംബികയിൽ  കച്ഛപി പുരസ്കാരവും സാരസ്വതം സ്കോളർഷിപ്പും സമ്മാനിച്ചു

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നവരാത്രിയാഘോഷത്തിന്റെ ഭാഗമായി  കച്ഛപി പുരസ്കാരവും, സാരസ്വതം സ്കോളർഷിപ്പും വിതരണം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. കർണാടക സംഗീതജ്ഞ വത്സല ഹരിദാസും മൃദംഗവിദ്വാൻ ഇത്തിത്താനം ജയചന്ദ്രനും കച്ഛപി...

ജോബ് ഡ്രൈവ്

- Advertisment -

Most Popular

- Advertisement -