Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട റവന്യൂ...

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 മുതൽ 28 വരെ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ കോഴഞ്ചേരി, ഗവൺമെന്റ് ഹൈസ്കൂൾ കോഴഞ്ചേരി, എം.ഡി. എൽ.പി.എസ്.കോഴഞ്ചേരി, ജി.യു.പി.എസ് കോഴഞ്ചേരി ഈസ്റ്റ്‌ എന്നീ  സ്കൂളുകളിലായി നടക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനം  പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില നിർവ്വഹിച്ചു.

കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഭിരാം സന്തോഷ് എന്ന വിദ്യാർത്ഥി തയ്യാറാക്കിയ ലോഗോയാണ് കലോത്സവത്തിന്റെ ലോഗോയായി തെരഞ്ഞെടുത്തത്. വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്റർ  പ്രകാശ്.എ.കെ, ഹാഷിം.ടി.എച്ച്,റഹ്മത്തുള്ള ഖാൻ.പി.എ, മുഹമ്മദ് അക്ബർ, ബിജു.ജി.നായർ, സുജാ സാറ ജോൺ, ആശാ വി വർഗീസ്, അഡ്വ. ജയൻ, സനൽ കുമാർ. ജി,അനിത ദിവോദയം, മനോജ്. ബി ,രമേശ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണങ്ങള്‍ പാളി : ശബരിമലയിൽ വൻ തിരക്ക്   

ശബരിമല : ശബരിമലയിൽ വൻ ഭക്തജന തിരക്ക്.തിക്കിലും തിരക്കിലും തീർഥാടകർ വലയുകയാണ്.ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂറിലധികം നീളുകയാണ്. മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്നു. കുടിവെള്ളം പോലും...

കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസ് മറന്നു : പ്രതി ഇറങ്ങിപ്പോയി

കൊല്ലം : കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നതിനെ തുടർന്ന് കഞ്ചാവ് കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോയി.അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം(37) ആണ് കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽനിന്നു...
- Advertisment -

Most Popular

- Advertisement -