Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsജയിലുകളിലെ തടവുപുള്ളികളുടെ...

ജയിലുകളിലെ തടവുപുള്ളികളുടെ കൂലി കുത്തനെ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുപുള്ളികളുടെ കൂലി കുത്തനെ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍. പ്രതിദിന വേതനം പത്ത് മടങ്ങ് വരെയാണ് കൂട്ടിയത്. നൈപുണ്യം ആവശ്യമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം.

അര്‍ദ്ധ നൈപുണ്യം ആവശ്യമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് 560രൂപയും നൈപുണ്യം ആവശ്യമില്ലാത്ത ജോലികള്‍ക്ക് 530 രൂപയുമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്.

നേരത്തെ നൈപുണ്യം ആവശ്യമില്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് വര്‍ദ്ധിപ്പിച്ചത്. ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിമിഷപ്രിയയുടെ മോചനം : ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നു : ചാണ്ടി ഉമ്മൻ

കോട്ടയം : യെമൻ സ്വദേശിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എം എൽ എ .ചർച്ചകൾക്കായി ഒരു സംഘം ഇന്ന് യെമനിൽ...

കനാലിലും റോഡിലും കാടുകയറി; മാമ്മൂട്ടിൽപ്പടി- ചിറ്റയ്ക്കാട്ട് റോഡിൽ ജാഗ്രതവേണം

തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ മാമ്മൂട്ടിൽപ്പടി- ചിറ്റയ്ക്കാട്ട്  റോഡിലൂടെ ജനങ്ങൾക്ക് സാഹസികയാത്രതന്നെയാണ്. കാടും കനാലും കരുതിവേണം യാത്രചെയ്യൻ. റോഡിന് ഇരുവശവും ഒരാൾപൊക്കത്തിൽ കാടായി. സമാന്തരമായുള്ള പിഐപി കനാലിലും കാട് നിറഞ്ഞു. നിലവിൽ...
- Advertisment -

Most Popular

- Advertisement -