Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഭക്ഷ്യസുരക്ഷ വകുപ്പിന്റെ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ സ്വാഡ് പരിശോധന: 20 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

ആലപ്പുഴ : ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ രണ്ടു ദിവസമായി സ്‌പെഷ്യല്‍ സ്വാഡ് 92 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണ വിറ്റതും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതോ ആയ ഇരുപത് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ ലാബ് പരിശോധനക്കായ് ശേഖരിച്ചു. 16 സ്ഥാപനങ്ങളില്‍ കണ്ടെത്തിയ ന്യുനതകള്‍ പരിഹരിക്കാനുള്ള നോട്ടീസ് നല്‍കി.

ഓണക്കാലത്ത് കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ വസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയുക, വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക, ഭക്ഷ്യവില്‍പന നടത്തുന്ന സ്ഥാപനങ്ങളുടെ ശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരശോധന നടത്തിയത്. ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ വൈ.ജെ. സുബിമോളുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പ്ര്യത്യേക സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വരും ദിവസങ്ങളിലും തുടരുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

ന്യൂഡൽഹി : അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചത്. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് താരം പറഞ്ഞു. 2010ൽ...

കർക്കിടകത്തിലെ കരുതലുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം : ആരോഗ്യസംരക്ഷണത്തിന് ഏറെ പ്രാധാന്യമുള്ള കർക്കിടക മാസത്തിൽ നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കർക്കിടക കഞ്ഞിക്കിറ്റ് വിതരണം നടത്തി.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,...
- Advertisment -

Most Popular

- Advertisement -