Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKasargodമംഗളൂരുവിൽ നിന്ന്...

മംഗളൂരുവിൽ നിന്ന് രണ്ടരവയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടു വന്ന മലയാളി അറസ്റ്റിൽ

കാസർകോട് : മംഗളൂരുവിൽ നിന്ന് രണ്ടരവയസ്സുകാരിയെ ട്രെയിനിൽ തട്ടിക്കൊണ്ടുവന്ന എറണാകുളം സ്വദേശി അറസ്റ്റിൽ.ശനിയാഴ്ച രാത്രി 7 മണിയോടെ നാഗർകോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽ നിന്നാണ് എറണാകുളം പറവൂർ സ്വദേശി അനീഷ് കുമാറിനെ (49) അറസ്റ്റ് ചെയ്തത്.

മംഗളൂരുവിൽനിന്നാണ് പ്രതി കുട്ടിയുമായി തീവണ്ടിയിൽ കയറിയത്. ഇയാൾ മദ്യപിച്ചിരുന്നതിനാൽ സംശയം തോന്നിയ യാത്രക്കാർ റെയിൽവേ ഗാർഡിനെ വിവരമറിയിച്ചു. തുടർന്ന് ട്രെയിൻ കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് അനീഷ്‌കുമാറിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന് ഇയാൾ സമ്മതിച്ചു.

ഇതിനിടെ, മംഗളൂരു കങ്കനാടിയിൽ താമസിക്കുന്ന ദമ്പതികൾ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു.കുട്ടിയുടെ ഫോട്ടോ അയച്ചതിലൂടെ മാതാപിതാക്കൾ സ്ഥിരീകരിക്കുകയും ചെയ്തു. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രി 12-ഓടെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ കങ്കനാടി പൊലീസിനോടൊപ്പം എത്തിയ മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട നാളെ തുറക്കും

ശബരിമല: ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും.  തന്ത്രിയായി ചുമതല ഏൽക്കുന്ന കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യമുണ്ടാകും. ചിങ്ങപ്പുലരിയിൽ ലക്ഷാർച്ചനയും...

വിദ്യാർത്ഥിയുടെ കൊലപാതകം : കാരണം പ്രണയപ്പക : പ്രതി ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ

കൊല്ലം : കൊല്ലം ഉളിയക്കോവിലിൽ കോളജ് വിദ്യാർഥിയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിനിനു മുന്നിൽചാടി ആത്‍മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പ്രണയപ്പക. കൊല്ലപ്പെട്ട ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജും പ്രണയത്തിലായിരുന്നു....
- Advertisment -

Most Popular

- Advertisement -