Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകോളേജ് വിദ്യാർത്ഥിനികൾക്ക്...

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ: ഈ വർഷം തന്നെ നടപ്പാക്കും – മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥിനികൾക്കും പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരന്റികളിൽ ഒന്നായ ഈ പദ്ധതി വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന്റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മന്ത്രി ശക്തമായ മറുപടി നൽകി. സർവകലാശാലകളിലെ ഇത്തരം അനാവശ്യ ഇടപെടലുകൾക്ക് തുടക്കമിട്ടത് മുൻപത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ഭരണകാലത്ത് നടന്നത്. സർക്കാരിനോട് ആലോചിക്കാതെ വൈസ് ചാൻസലർമാരെയും സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളെയും നിയമിക്കുന്ന രീതിക്ക് വഴിമരുന്നിട്ടത് എൽഡിഎഫ് സർക്കാരാണെന്നും, ഗവർണറുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നതോടെ അത്തരം സമരങ്ങൾ പെട്ടെന്ന് അവസാനിക്കുന്നത് ഒരു ധാരണയുടെ ഭാഗമായിരുന്നെന്നും മന്ത്രി പ്രതീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സോളാർ ബാറ്ററി മോഷണക്കേസ് : രണ്ടാം പ്രതിയെ ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടി

എടത്വ: സോളാർ ബാറ്ററി മോഷണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ എടത്വ പോലീസ് അറസ്റ്റ് ചെയ്തു. കുറമ്പനാടം പാലാമറ്റം, പരിയാരത്ത് മലയേൽ വീട്ടിൽ ആകാശ് പി. എ. (21) ആണ് പിടിയിലായത്. ചങ്ങനാശ്ശേരി മാർക്കറ്റ്...

ഓസ്‌ട്രേലിയയിൽ വെടിവെയ്പ്പ് നടത്തിയ ഭീകരർ ഇന്ത്യൻ വംശജർ

സിഡ്‌നി : ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവെയ്പ്പ് നടത്തിയ ഭീകരർ ഇന്ത്യൻ വംശജർ .ഹൈദരാബാദിൽ നിന്നും കുടിയേറിയ സാജിദ് അക്രമവും മകൻ നവീദുമാണ് അക്രമികൾ .1998-ല്‍ ബി.കോം. പൂര്‍ത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിയ...
- Advertisment -

Most Popular

- Advertisement -