Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ത്ഥാടകര്‍ക്കായി...

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം : ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തര്‍ക്ക് സുഗമമായ യാത്രാസൗകര്യങ്ങളും വിവിധ സേവനങ്ങളും ഉറപ്പാക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

നന്തന്‍കോട്ടുള്ള ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തോടു ചേര്‍ന്നാണ് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍, സഹായങ്ങള്‍, സംശയനിവാരണം എന്നിവ ഇവിടെനിന്ന് ലഭ്യമാകും. കെഎസ്ആര്‍ടിസി സേവനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട് കണ്‍ട്രോള്‍ റൂമില്‍ കെഎസ്ആര്‍ടിസി ബസ് ബുക്കിങ് കൗണ്ടറും പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്.

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്, കെഎസ്ആര്‍ടിസി ബസ് ബുക്കിങ്, പമ്പയിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍ എന്നിവയ്‌ക്കൊപ്പം അപ്പം, അരവണ, നെയ്യഭിഷേകം തുടങ്ങിയ വഴിപാടുകളുടെ ടിക്കറ്റുകളും ഇവിടെ ലഭ്യമാകും. തീര്‍ത്ഥാടനകാലത്ത് ഭക്തര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഏകോപിപ്പിച്ച് യാത്ര കൂടുതല്‍ സുഗമവും സുരക്ഷിതവുമാക്കുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഞ്ച് ദിവസം കൂടി വേനല്‍മഴ തുടരും: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴ...

റഷ്യയിൽ അണക്കെട്ട് തകർന്നു:5 മരണം

മോസ്കോ: കസാക്കിസ്ഥാന് സമീപമുള്ള ഒറെൻബർഗിൻ്റെ തെക്കൻ മേഖലയിൽ ഒരു അണക്കെട്ട് തകർന്നതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 5 പേർ മരിച്ചതായി റിപ്പോർട്ട് .ആയിരക്കണക്കിന് പേരെ രക്ഷപെടുത്തി .10,000 താമസക്കാർ വെള്ളപ്പൊക്ക മേഖലയിലുണ്ടെന്നും 4,000 വീടുകൾ വെള്ളത്തിനടിയിലാണെന്നും...
- Advertisment -

Most Popular

- Advertisement -