Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോ ഓണം...

സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 25) വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ചടങ്ങിൽ അധ്യക്ഷനാകും. .

ഓണക്കാലത്ത് സബ്സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25/- രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്. സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ ഒരു പ്രധാന ഔട്ട്‌ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപകേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : നടിയുടെ പരാതിയിൽമേൽ ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത ലൈംഗികാധിക്ഷേപ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പപേക്ഷിച്ച സാഹചര്യത്തിൽ പ്രശ്‌നം ഒത്തുതീർപ്പായതായി നടി കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് പരിഗണിച്ചാണ്...

LPST റാങ്ക് ഹോൾഡേഴ്സ് സമരം പിൻവലിച്ചു

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നില്‍ 37 ദിവസമായി നടത്തിവന്നിരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീനുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സമരം പിന്‍വലിച്ചത്. എസ് വളർമതി നിരാഹാര സമരം...
- Advertisment -

Most Popular

- Advertisement -